ന്യൂദല്‍ഹി: ക്യാമ്പസിനുള്ളില്‍ ആത്മഹത്യ ചെയ്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ദല്‍ഹി (ഐ.ഐ.ടി) ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി. മാര്‍ച്ചിന് ശേഷം ഐ.ഐ.ടി ദല്‍ഹി ക്യാമ്പസില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്.
ഐ.ഐ.ടി പി.ജി ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ദല്‍ഹി ക്യാമ്പസിലെ ലെക്ചര്‍ ഹാള്‍ കോപ്ലക്‌സിലെ ആറാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്‌തെന്ന് പൊലീസ് അറിയിച്ചു.
ചാടിയയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ ക്യാമ്പസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. മരിച്ചത് മുപ്പത്തിയൊന്ന് വയസുള്ള എം.എം.സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ക്രൈം ഇന്‍വെസ്റ്റികേഷന്‍ സംഘവും ഫോറന്‍സിക് സംഘവും സംഭവ സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.
ആത്മഹത്യ കുറിപ്പുകളൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ലെന്നും വീഴ്ചയില്‍ സംഭവിച്ചതല്ലാത്ത മറ്റ് പരിക്കുകളൊന്നുമില്ലെന്നും ഗോയല്‍ പറഞ്ഞു.
‘മരിച്ചയാളുടെ പോക്കറ്റില്‍ നിന്ന് ഓരു മൊബൈല്‍ കണ്ടെടുത്തു. നടപടിക്രമങ്ങള്‍ക്കനുസരിച്ച് അത് പരിശോധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ചില്‍ 19 വയസുള്ള ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി കാമ്പസിനുള്ളിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിന് ഒരു ദിവസത്തിന് പിന്നാലെ പൊലീസ് ആത്മഹത്യാ പ്രേരണയക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. പിന്തുണ ആവശ്യമെങ്കില്‍ മാനസിക വിദഗ്ധനെ ബന്ധപ്പെടുക. കേരളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍നമ്പറായ 1056 അല്ലെങ്കില്‍ 0471-2552056 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Content Highlight: IIT Delhi student commits suicide on campus; police say this is the second such incident since March.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.