ഇന്നായിരുന്നെങ്കില്‍ ആ സിനിമ കുറേക്കൂടി നന്നായി ചെയ്യാമായിരുന്നു: പൃഥ്വിരാജ് സുകുമാരന്‍
Movie Day
ഇന്നായിരുന്നെങ്കില്‍ ആ സിനിമ കുറേക്കൂടി നന്നായി ചെയ്യാമായിരുന്നു: പൃഥ്വിരാജ് സുകുമാരന്‍
ആര്യ.പി
Friday, 26th June 2026, 10:47 am

താന്‍ അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും ഒരു സിനിമ ഒന്നുകൂടി ചെയ്യണമെന്നുണ്ടെങ്കില്‍ ഏത് സിനിമയായിരിക്കും എന്ന ചോദ്യത്തിന് ‘വര്‍ഗം’ എന്ന് മുന്‍പ് മറുപടി നല്‍കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

ശരിക്കും തനിക്ക് ഒരു സിനിമയും റീമേക്ക് ചെയ്യണമെന്ന ആഗ്രഹമേയില്ലെന്നും ചെയ്ത സിനിമകളില്‍ ഏതെങ്കിലും ഒരു സിനിമ വീണ്ടും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഏത് സിനിമ ചെയ്യുമെന്ന ചോദ്യത്തിനാണ് താന്‍ അന്ന് മറുപടി നല്‍കിയതെന്നും പൃഥ്വി പറഞ്ഞു.

നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഐ നോബഡി’ (ക ചീയീറ്യ) എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ റീ മേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍, ഇന്നത്തെ ചുറ്റുപാടുകളില്‍ ഒരു സിനിമയ്ക്ക് ലഭ്യമായിട്ടുള്ള മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്നുണ്ട്. ഇന്ന് എന്റെ സിനിമയ്ക്ക് പറ്റുന്ന ബജറ്റിലും കാര്യങ്ങളിലുമൊക്കെ അത് ചെയ്യാം.

അന്നത്തെ കാലത്ത് എന്റെ കരിയറിന്റെ ആ സ്റ്റേജില്‍ ‘വര്‍ഗം’ ഒരു വലിയ സിനിമയായിരുന്നു. പക്ഷേ എന്നിരുന്നാലും അന്ന് ഒരുപാട് ലിമിറ്റേഷന്‍സുകള്‍ക്കുള്ളില്‍ നിന്ന് ചെയ്ത സിനിമയാണത്.’

വര്‍ഗം സിനിമ Photo: Wikipedia

ഈ സിനിമയും അതിന്റെ വിഷയവും ആ കഥാപാത്രവും അത്തരം ലിമിറ്റേഷന്‍സ് ഒന്നുമില്ലാത്ത ഇന്നത്തെ സിനിമാ ലോകത്ത് ഒന്നുകൂടി ചെയ്തിരുന്നെങ്കില്‍, ഇനിയും കുറേക്കൂടി ബെറ്റര്‍ ആയിട്ട് ചെയ്യാമായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. എല്ലാ സിനിമകള്‍ക്കും ആ ഒരു ഇതുണ്ടല്ലോ. എന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു എന്നേയുള്ളൂ.’ പൃഥ്വി പറഞ്ഞു.

തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സോളമനെ’ക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. ‘സോളമന്‍ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രം തന്നെയാണ്. എനിക്ക് തന്നെ ഒരുപാട് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കിത്തന്ന ഒരു കഥാപാത്രമാണ് സോളമന്‍,’ പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമയില്‍ ഇനിയും ഡയറക്ട് ചെയ്യാന്‍ ആഗ്രഹമുള്ള നടന്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് അങ്ങനെ ഒരാളെ പറയാന്‍ പറ്റില്ലെന്നും മലയാളത്തില്‍ ഒരുപാട് ടാലന്റഡ് ആക്ടേഴ്‌സ് ഉണ്ടെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

ഇന്നയാളെ വെച്ച് എനിക്ക് സിനിമയേ ചെയ്യേണ്ട എന്ന് പറയുന്ന സംവിധായകര്‍ വളരെ കുറവായിരിക്കും. ഞാന്‍ അങ്ങനത്തെ ഒരാളല്ല. ഒരുപാട് ആക്ടേഴ്‌സിനെ ഇംപ്രസീവ് ആയി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ നമുക്ക് എല്ലാവരേയും വെച്ച് സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ. അടുത്ത സംവിധാനം ചെയ്യുന്ന കഥ വരുമ്പോള്‍ അതിന് കറക്ട് ആകുന്ന ആക്ടേഴ്‌സ് ആരോണോ അവരിലേക്ക് നമ്മള്‍ എത്തുകയാണ്,’ പൃഥ്വി പറഞ്ഞു.

Content Highlight: If it were today, that movie could have been done much better”: Prithviraj Sukumaran

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.