ന്യൂദല്‍ഹി: 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും രാജ്യം തകര്‍ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.
“അവര്‍ 2019 ലോകസഭ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യം തകര്‍ത്തുകളയും.” പഞ്ചാബിലെ സംഗ്രൂറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനം ലോകസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
“മോദിയുടെയും അമിത്ഷായുടെയും അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ രാജ്യം മടുത്തു. അവര്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു. ജനങ്ങളുടെ മനസ്സില്‍ അവര്‍ വിഷം കുത്തി നിറച്ചു.” അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
“രാജ്യം അവരെ പ്രതിരോധിക്കണം. അവരെ പ്രതിരോധിക്കാന്‍ മുഴുവര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ജനങ്ങളെ അതിനുവേണ്ടി സജ്ജമാക്കണം.” കെജ്‌രിവാള്‍ പറഞ്ഞു.
WATCH THIS VIDEO:
