ഹൈദരാബാദ്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്. എന്നാല്‍, ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല.

കേസിലെ പ്രതി പല്ലാകൊണ്ട രാജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

തെലങ്കാന പൊലീസ് ട്വിറ്ററില്‍ മരിച്ച ആളുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ബലാത്സംഗ-കൊലപാതക കേസിലെ പ്രതിയുടെ അതേ ടാറ്റൂകള്‍ മരിച്ചയാള്‍ക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

” ഇത് പ്രതിയാണെന്ന് കരുതാന്‍ ഞങ്ങള്‍ക്ക് കാരണങ്ങളുണ്ട്. കൈകളിലെ ടാറ്റൂ അടയാളങ്ങള്‍, കൈയില്‍ പേര് പച്ചകുത്തിയിട്ടുണ്ട്, പിന്നെ മുടിയുടെ ശൈലി. വിരലടയാളം വിശകലനം ചെയ്തതിന് സ്ഥിരീകരിക്കും,” ഹൈദരാബാദ് പോലീസ് മേധാവി പറഞ്ഞു.

ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി പറഞ്ഞതിന് പിന്നാലെയാണ് ഇയാളുടേതാണെന്ന് സംശയിക്കുന്ന മൃതതേദഹം കണ്ടെത്തിയത്.

പീഡനക്കേസിലെ പ്രതിയെ തീര്‍ച്ചയായും പിടിക്കുമെന്നും അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 9നാണ് സൈദാബാദിലാണ് സംഭവം നടന്നത്. 27 വയസുകാരനായ പ്രതി അയല്‍വാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രതി പല്ലാകൊണ്ട സ്വദേശി രാജു കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയായിരുന്നു. സെപ്റ്റംബര്‍ കുട്ടിയെ ഹൈദരാബാദിലെ സിങ്കരനി കോളനിയില്‍ നിന്ന് കാണാതാവുന്നത്.

അടുത്തദിവസം കുഞ്ഞിന്റെ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ അയല്‍വാസിയായ രാജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. രിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Hyderabad Rape-Murder Accused Found Dead 2 Days After “Encounter” Threat