ന്യൂദല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ  മേസിഡസ് ബെന്‍സ് കമ്പനി അവരുടെ ഏറ്റവും പുതിയ മോഡലുമായി ഇന്ത്യന്‍ വിപണിയില്‍. പ്രീമിയം സ്‌പോര്‍ട്‌സ് വെഹിക്കിളായ ജി.എല്‍ ക്ലാസ്-എസ്.യു.വി ആണ് മേസിഡസ് ബെന്‍സ് ഇത്തവണ പുറത്തിറക്കിയത്.[]

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിന്റെ വില 77.5 ലക്ഷം രൂപയാണ്.

 ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ നല്ല പ്രതികരണമാണ് മേസിഡസിന് ലഭിച്ചത്. അതിനാലാണ് പുതിയ മോഡലുമായി കമ്പനി ഇന്ത്യയിലെത്താന്‍ കാരണമെന്ന് മേസിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ മാനേജിങ്ങ്് ഡയറക്ടറും,കമ്പനി സി.ഇ.ഒയുമായ  എബര്‍ഹാര്‍ഡ് കേണ്‍ പറഞ്ഞു.

മേസിഡസ് ബെന്‍സിന്റെ  പ്രചരണം ലക്ഷ്യമിട്ട്  പ്രശസ്ത ടെന്നീസ് കളിക്കാരന്‍ ബോറിസ് ബക്കറെ ബെന്‍സിന്റെ ആഗോള അംബാസഡറായി നേരത്തെ നിയമിച്ചിരുന്നു.

ജി.എല്‍ ക്ലാസ് എസ്.യു.വി മോഡലിനൊപ്പം,മേസിഡസിന്റെ ഹാച്ച്ബാക്ക് എ-ക്ലാസ്സ് മോഡലും ഉടന്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായും സി.ഇ.ഒ പറഞ്ഞു.

100 യൂണിറ്റ് വാഹനങ്ങളാണ് അദ്യ തവണയായി മേസിഡസ് ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നതെന്നും അടുത്ത സെപ്തംബറോടെ വാഹനങ്ങളുടെ അസംബ്ലിംങ്ങിനായി പൂനെയില്‍ കമ്പനി യൂണിറ്റ് തുടങ്ങുമെന്നും  സി.ഇ.ഒ എബര്‍ഹാര്‍ഡ് കേണ്‍ കൂട്ടിച്ചേര്‍ത്തു.