എഡിറ്റര്‍
എഡിറ്റര്‍
പുതുവര്‍ഷത്തില്‍ കാറുകളുടെ വിലവര്‍ധിപ്പിച്ച് ഹോണ്ടയും
എഡിറ്റര്‍
Thursday 7th December 2017 3:20pm

സ്‌കോഡയ്ക്കും ഇസുസുവിനും പിന്നാലെ പുതു വര്‍ഷത്തില്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള ഹോണ്ടയുടെ തീരുമാനം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. 2018 ജനുവരി ഒന്ന് മുതല്‍ ഹോണ്ടയുടെ വിവിധ മോഡലുകള്‍ക്ക് 25000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഉത്പാദനചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. തങ്ങളുടെ മോഡലുകള്‍ക്ക് ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് വക്താവ് അറിയിച്ചു.

4.66 ലക്ഷം മുതല്‍ 37 ലക്ഷം വരെ എക്സ് ഷോറൂം വിലയുള്ള ഹോണ്ട ബ്രിയോ, ജാസ്, അമേസ്, മൊബിലിയോ, BR-V, CR-Vഹോണ്ട സിറ്റി, എന്നീ മോഡലുകളും അടുത്തിടെ ഇറങ്ങിയ ഹോണ്ടയുടെ ഹൈബ്രിഡ് വേര്‍ഷനുകളും വില കൂടുന്നവയില്‍ ഉള്‍പ്പെടും.


Dont Miss രാഹുല്‍ ഗാന്ധി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കും


4.66 ലക്ഷം രൂപയുടെ ബ്രിയോ ഹാച്ച് ബാക്കില്‍ ആരംഭിക്കുന്നതാണ് ഹോണ്ടയുടെ ഇന്ത്യന്‍ വിപണി. 43.21 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന അക്കോര്‍ഡ് ഹൈബ്രിഡാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ഏറ്റവും വിലയേറിയ കാര്‍.

അതേസമയം ഹോണ്ടയുടെ WR-V, സിറ്റി സെഡാന്‍ മോഡലുകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത്. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 8.51 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വില നിലവാരത്തിലാണ് ഹോണ്ട WR-V വിപണിയില്‍ എത്തുന്നതും. ജനുവരിയോടെ 8,000 രൂപ മുതല്‍ 20,000 രൂപ വരെയാകും WR-V വേരിയന്റുകളില്‍ വില വര്‍ധിക്കുക. 9.95 ലക്ഷം രൂപ മുതല്‍ 15.71 ലക്ഷം രൂപ വരെയുള്ള ഹോണ്ട സിറ്റിക്ക് 9,000 രൂപ മുതല്‍ 16,000 രൂപ വരെ വര്‍ധിച്ചേക്കാം.

തങ്ങളുടെ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് ഈ മാസാദ്യം ഇസൂസ് വ്യക്തമാക്കിയിരുന്നു. ജനുവരി ഒന്നു മുല്‍ എല്ലാ മോഡലുകള്‍ക്കും 3 ശതമാനം വരെ വില വര്‍ധിക്കുമെന്ന് നേരത്തേ സ്‌കോഡ ഓട്ടോ ഇന്ത്യയും അറിയിക്കുകയുണ്ടായി.

Advertisement