സംഗീതസംവിധായകന്, ഗായകന്, നടന്, സംവിധായകന് എന്നീ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചയാളാണ് ഹിപ്പ് ഹോപ്പ് തമിഴാ എന്നറിയപ്പെടുന്ന ആദി. സുന്ദര്‍ സി സംവിധാനം ചെയ്ത ആമ്പളൈ എന്ന സിനിമയിലൂടെയാണ് സംഗീതസംവിധാനം ആരംഭിച്ചത്. മീസയൈ മുറുക്ക്, നട്പേ തുണൈ എന്നീ ചിത്രങ്ങളിലൂടെ നായകനായി പ്രേക്ഷകപ്രീതി നേടി. താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു അപരിചിതന് ആദിയുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ആദി അതിന് നല്കുന്ന വിശദീകരണമാണ് എല്ലാവരെയും ചിരിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്ന് കരുതിയാണ് അയാള്‍ തന്നോട് സംസാരിച്ചതെന്ന് ആദി വീഡിയോയില്‍ പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയാ പേജിലാണ് താരം വീഡിയോ പങ്കുവെച്ചത്.

തന്നെക്കണ്ട് സെല്‍ഫിയെടുത്ത ശേഷം താങ്ക് യൂ എന്ന് പറഞ്ഞെന്നും, തനിക്ക് ആദ്യം കാര്യം മനസിലായെല്ലെന്നും പിന്നീട് വേള്‍ഡ് കപ്പ് ജയിച്ചതിന് നന്ദി പറഞ്ഞെന്നും ആ സമയത്താണ് താന്‍ രോഹിത് ശര്‍മയാണെന്ന് തെറ്റിദ്ധരിച്ചയാളാണ് അതെന്ന് മനസിലായെന്നും ആദി പറഞ്ഞു. രോഹിത് ശര്‍മയുമായുള്ള സാമ്യമാണ് ഇതിന് കാരണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

‘ഞാന്‍ ഈ എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയായിരുന്നു. ഒരാള്‍ എന്റെയടുത്ത് വന്നിട്ട് സെല്‍ഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ അതിന് സമ്മതിച്ചു. സെല്‍ഫി എടുത്ത ശേഷം എന്നോട് താങ്ക് യൂ എന്ന് പറഞ്ഞു. ആദ്യം വിചാരിച്ചത് എന്റെ പാട്ട് കേട്ട് ഫാനായ ആരെങ്കിലുമായിരിക്കുമെന്ന്. പിന്നീട് അയാള്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ പാട്ട് അവിടെയൊക്കെ ഫേമസായോ എന്ന് പെട്ടെന്ന് ചിന്തിച്ചു.
Rohith Sharmava naanu 😂 Jeeva is not buying it 🤷🏻♂️😛😂 Do you think i look like the hitman @rohitsharma45 ??? pic.twitter.com/BaZep8DSes
— Hiphop Tamizha (@hiphoptamizha) July 8, 2024
‘താങ്ക് യൂ ഫോര്‍ വിന്നിങ് ദ വേള്‍ഡ് കപ്പ് ഫോര്‍ അസ്’ എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ആള് മാറിപ്പോയതാണെന്ന് മനസിലായത്. അപ്പോള്‍ ഞാന്‍ അയാളോട് ഞാനാരാണെന്ന് മനസിലായോ എന്ന് ചോദിച്ചു. മനസിലായെന്ന് പറഞ്ഞപ്പോള്‍ എന്റെ പേര് പറയാന്‍ പറഞ്ഞു. ഒട്ടും സമയം കളയാതെ രോഹിത് ശര്മയല്ലേ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ രോഹിതല്ല, ഒരു മ്യൂസിക് ഡയറക്ടറാണെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി വിട്ടു,’ ആദി പറഞ്ഞു.
Content Highlight: Hiphop Thamizha Aadhi’s new video viral in social media
