ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പരാതിയില്ല: മന്ത്രി കെ. മുരളീധരന്‍
Kerala News
ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പരാതിയില്ല: മന്ത്രി കെ. മുരളീധരന്‍
ആദര്‍ശ് എം.കെ.
Monday, 29th June 2026, 7:58 pm

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ‘ഹണിമൂണ്‍ കാലം’ ലഭിച്ചില്ലെന്ന പരിഭവവുമായി മന്ത്രി കെ. മുരളീധരന്‍ സാധാരണയായി വിവാഹം കഴിഞ്ഞാല്‍ ദമ്പതികള്‍ക്ക് ആറ് മാസത്തെ ഹണിമൂണ്‍ കാലം ലഭിക്കാറുണ്ടെന്നും എന്നാല്‍ ആരോഗ്യവകുപ്പിന് അത്തരമൊരു അവസരം ലഭിച്ചില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

എങ്കിലും ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായി പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

പാലക്കാട് ഡി.എം.ഒയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി.

‘ആരെയും മാറ്റാന്‍ നിവൃത്തിയില്ല എന്നാണെങ്കില്‍ പിന്നെ മന്ത്രിയുടെ ആവശ്യമുണ്ടോ?’ എന്ന് അദ്ദേഹം ഡി.എം.ഒയുടെ സ്ഥലം മാറ്റത്തെ ന്യായീകരിച്ചുകൊണ്ട് ചോദിച്ചു.

കൂടാതെ, തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

നഴ്‌സുമാരുടെ മിനിമം വേതന നിയമത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളില്‍ തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Health Department did not get honeymoon period, no complaints: Minister K. Muraleedharan

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.