2024 യൂറോപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ട്. ഈ മത്സരത്തിനു മുന്നോടിയായി ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നും സഹതാരമായ ഡെക്ലാന്‍ റൈസും ക്രിക്കറ്റ് കളിക്കുന്ന ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ പരിശീലനത്തില്‍ പങ്കെടുത്ത ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായ ബെന്‍ സ്റ്റോക്‌സ് ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കെയ്നും റൈസും ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ കാണാന്‍ കഴിയുക. ആഴ്‌സണല്‍ താരം പത്ത് വാര അകലെ നിന്നും പന്ത് എറിയുകയും കെയ്‌നിനെ ക്‌ളീന്‍ ബൗള്‍ഡ് ആക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. കെയ്‌നിനെ ബൗള്‍ഡ് ആക്കിയതിന് ശേഷം റൈസ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതായും വീഡിയോയില്‍ കാണാന്‍ സാധിക്കും.
