ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്ത് പോവുകയും നിലവിലെ ഭരണകൂടം മാറുകയും ചെയ്താലാണ് ജനാധിപത്യം പുനസ്ഥാപിക്കുകപ്പെടുകയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
‘ ഗ്യാനേഷ് കുമാര്‍ പോവും, ഈ സര്‍ക്കാര്‍ പോവും, അപ്പോള്‍ ജനാധിപത്യത്തിന്റെ നന്നാക്കല്‍ തുടങ്ങും,’ രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍ നിലവില്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനായി ചെന്നൈയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേ സമയം ദല്‍ഹിയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളെയും നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: Gyanesh Kumar will go, and this government too will go; democracy will be restored: Rahul Gandhi.
