കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 200 രൂപ കൂടി 20,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 2575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. []

തിങ്കളാഴ്ച പവന് 400 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ വന്‍ ഇടിവ് വന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച 280 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണ വില 19720 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ നവംബറില്‍ പവന് 24,240 രൂപയിലെത്തി റെക്കോര്‍ഡിട്ടതാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

കഴിഞ്ഞയാഴ്ച വിലയില്‍ വന്‍ തകര്‍ച്ച നേരിട്ട സ്വര്‍ണം തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നത്. വില 20,000 രൂപയിലും താഴേക്ക് പോയതിനു ശേഷമാണ് വീണ്ടും കയറിയത്.

സ്വര്‍ണത്തിന്റെ ആവശ്യത്തിലുണ്ടായ വര്‍ധനവാണ് വില വീണ്ടും ഉയരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.