പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മില്‍വാക്കി ബക്സ് താരം ജിയാനിസ് ആന്ററ്റോകൗണ്‍പോ.

തന്റെ ടീമില്‍ കളിക്കാന്‍ ഒരു പോര്‍ച്ചുഗീസ് സ്ഥാനത്തെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിക്കുകയായിരുന്നു ജിയാനിസ് ആന്ററ്റോകൗണ്‍ംപോ. പോര്‍ച്ചുഗല്‍ താരങ്ങളായ ലൂയിസ് ഫിഗോ, ഡെക്കോ, നാനി എന്നിവരുടെ പേരുകളാണ് ആദ്യം ജിയാനിസ് പറഞ്ഞത്. എന്നാല്‍ അവസാനം റൊണാള്‍ഡോയുടെ പേര് പരാമര്‍ശിക്കുകയായിരുന്നു എന്‍.ബി.എ അത്ലറ്റ്.

‘ടീമില്‍ ഒരുമിച്ച് കളിക്കേണ്ട താരം ഒരാള്‍ മാത്രമാണ്. റൊണാള്‍ഡോ എന്ന ഗോട്ടിന്റെ കൂടെയാവണം. അദ്ദേഹം കളിക്കുമ്പോള്‍ എല്ലായിപ്പോഴും മികച്ചത് ആയിരിക്കും. റൊണാള്‍ഡോ വളരെ മത്സര ബുദ്ധിയുള്ള ഒരു താരമാണ്.

അതുകൊണ്ടാണ് അദ്ദേഹം ഈ 38 ആം വയസ്സിലും ഇത്രയധികം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്. ഇതു വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ് അതുകൊണ്ടുതന്നെ ഞാന്‍ റൊണാള്‍ഡോയുടെ പേര് പറയും,’ ജിയാനിസ് ആന്ററ്റോകൗണ്‍ംപോയെ ഉദ്ധരിച്ച് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ യൂറോപ്പില്‍ ഒരു അവിസ്മരണീയമായ കരിയര്‍ പടുത്തുയര്‍ത്തുകയായിരുന്നു. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്ക് വേണ്ടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്.

നിലവില്‍ റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. ഈ സീസണില്‍ മികച്ച പ്രകടനമാണ് ഈ 38 കാരന്‍ പുറത്തെടുക്കുന്നത്. ഇതിനോടകം തന്നെ 21 ഗോളുകളും 11 അസിസ്റ്റുകളും നേടി കൊണ്ട് മിന്നും ഫോമിലാണ് റൊണാള്‍ഡോ.

Content Highlight: Giannis Antetokounmpo talks about cristaino ronaldo.