കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍
Kerala
കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍
നിഷാന. വി.വി
Tuesday, 23rd June 2026, 10:22 am

ന്യൂദല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി സ്ഥാനം രാജിവെച്ച് ജോര്‍ജ് കുര്യന്‍. കാലാവധി അവസാനിച്ചതോടെയാണ് രാജി വെച്ചിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജി സ്വീകരിച്ചു.

അദ്ദേഹത്തെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. ഇനി സംഘടനാ ചുമതലകളിലേക്ക് കടക്കുമെന്നാണ് സൂചന. കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചുമതലകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല.

2024 ജൂണ്‍ 9നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍ ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlight: George Kurien resigns from Union Minister post

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.