ന്യൂദല്‍ഹി: അനുമതി വാങ്ങാതെ റാലി നടത്തിയതിന് ഈസ്റ്റ് ദല്‍ഹി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതംഗംഭീറിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ദല്‍ഹി ഇലക്ടറല്‍ ഓഫീസര്‍ കെ. മഹേഷാണ് ദല്‍ഹി പൊലീസിനോട് ഗംഭീറിനെതിരെ എഫ്.ഐ.ആറെടുക്കാന് നിര്‍ദേശിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാററ്റച്ചട്ടം ലംഘിച്ച് കൊണ്ട് അനുമതി വാങ്ങാതെ ഏപ്രില്‍ 25ന് ദല്‍ഹിയിലെ ജങ്പുരയിലാണ് ഗംഭീര്‍ റാലി നടത്തിയത്.
ദല്‍ഹിയില്‍ രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന നല്കിയ മറ്റൊരു പരാതിയും ഗൗതം ഗംഭീറിനെതിരെ നിലനില്‍ക്കുന്നുണ്ട്.
രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐ.ഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എ.എ.പി ആരോപിച്ചിരുന്നു.
ബി.ജെ.പി നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഗംഭീര്‍ കഴിഞ്ഞ മാസമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതും സ്ഥാനാര്‍ത്ഥിയായതും.
Election Commission directs East Delhi Returning Officer to file an FIR against Gautam Gambhir, BJP’s candidate from East Delhi parliamentary constituency for “holding a rally in East Delhi without permission.” (file pic) pic.twitter.com/TyvztxOqv3
— ANI (@ANI) April 27, 2019
