2023ലെ അവസാന മത്സരത്തില്‍ ആഴ്സണലിന് തോല്‍വി. ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്സണല്‍ പരാജയപ്പെട്ടത്.
കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനെതിരെ 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതിന് ശേഷം ആഴ്സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. എന്നാല്‍ ഫുള്‍ഹാമിനെതിരെയുള്ള ഞെട്ടിക്കുന്ന തോല്‍വി ഗണ്ണേഴ്സിനെ പോയിന്റ് ടേബിളില്‍ പിന്നോട്ട് വലിക്കുകയായിരുന്നു.
A disappointing day in west London. pic.twitter.com/fPLF4hUOx6
— Arsenal (@Arsenal) December 31, 2023
ഫുള്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവണ് കോട്ടേജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഫുള്‍ഹാം കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ആഴ്സണല്‍ പിന്തുടര്ന്നത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ബുക്കായോ സാക്കയിലൂടെ ആഴ്സണല്‍ ആണ് ആദ്യം ലീഡ് എടുത്തത്. എന്നാല്‍ 29 മിനിട്ടില്‍ റോള്‍ ജിമെനെന്സിലൂടെ ഫുള്‍ഹാം മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു.
Level at the interval – a big second-half performance needed. pic.twitter.com/0ReUdCsZrG
— Arsenal (@Arsenal) December 31, 2023
രണ്ടാം പകുതിയില്‍ 59 മിനിട്ടില്‍ ബോബി ഡി കാര്ഡോവ റീഡിന്റെ ഗോളിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. സമനില ഗോളിനായി സന്ദര്‍ശകര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ പോയി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-1ന്റെ തകര്‍പ്പന്‍ ജയം ഫുള്‍ഹാം സ്വന്തമാക്കുകയായിരുന്നു.
The Passion of the Palhinha. 😤 pic.twitter.com/XpNaIX7wrR
— Fulham Football Club (@FulhamFC) December 31, 2023
തോല്‍വിയോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 20 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 40 പോയിന്റുമായി നാലാം സ്ഥാനത്താണ് ആഴ്സണല്‍. സമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി 13ാം സ്ഥാനത്താണ് ഫുള്‍ഹാം.
ജനുവരി ഏഴിന് ലിവര്‍പൂളിനെതിരെയാണ് പീരങ്കിപ്പടയുടെ അടുത്ത മത്സരം.അതേസമയം എഫ്. എ കപ്പില്‍ ജനുവരി ആറിന് റോതെര്താം ആണ് ഫുള്‍ ഹാമിന്റെ എതിരാളികള്‍.
Content Highlight: Fulham beat Arsenal in English premier League.
