ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കമന്റേറ്ററിങ് പാനലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. അവസരങ്ങളുടെ അഭാവവും വര്‍ണവിവേചനവും കാരണമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കമന്റേറ്ററിങ് പാനലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. അവസരങ്ങളുടെ അഭാവവും വര്‍ണവിവേചനവും കാരണമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുന്‍ താരവും കമന്റേറ്റുമായ രവിശാസ്ത്രി പരിശീലനത്തിന് പോയപ്പോള്‍ ടോസ് അവതരണ ചടങ്ങുകളില്‍ തന്നെ പരിഗണിച്ചില്ലെന്ന് ശിവരാമകൃഷ്ണന്‍ചൂണ്ടിക്കാട്ടി. തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ തന്റെ വിരമിക്കല്‍ അറിയിച്ചത്. മാത്രമല്ല വിരമിക്കലിന്റെ കാരണത്തെക്കുറിച്ച് കമന്റ് ബോക്‌സില്‍ വന്ന ചോദ്യങ്ങള്‍ വര്‍ണവിവേചനം നേരിട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ബി.സി.സി.ഐയുടെ കമന്ററിയില്‍ നിന്ന് വിരമിക്കുന്നു,
23 വര്‍ഷമായി എന്നെ ടോസുകള്‍ക്കും അവതരണത്തിനും ഉപയോഗിച്ചിട്ടില്ലെങ്കില്‍, ശാസ്ത്രി പരിശീലകനായിരുന്നപ്പോള്‍ പോലും പുതുമുഖങ്ങള്‍ ടോസുകള്‍ക്ക് പ്രസന്റേഷന്‍ പിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നാല്‍, അതിനുള്ള കാരണം എന്തായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നു?,’ശിവരാമകൃഷ്ണന്‍ തന്റെ ‘എക്‌സ് അക്കൗണ്ടില്‍ എഴുതി.
My retirement is nothing great. But a story of tv production unfolds. Soon you will see the bigger picture
— Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026
If I have not been used for TOSSES and PRESENTATION for 23 years and new comers come in do pitch report Tosses Presentation even when Shastri was coaching, what do you think could be the reason
— Laxman Sivaramakrishnan (@LaxmanSivarama1) March 20, 2026
കൂടാതെ മുന്‍ താരത്തിന്റെ വിരമിക്കലില്‍ ഇതിഹാസം ആര്‍. അശ്വിനും പ്രതികരിച്ചിരുന്നു.
Oh no! Why not this IPL? https://t.co/ZufOluzyoG
— Ashwin 🇮🇳 (@ashwinravi99) March 20, 2026
അതേസമയം 2000ത്തിലാണ് ശിവരാമകൃഷ്ണന്‍ തന്റെ ക്രിക്കറ്റ് കമന്ററി ജീവിതം ആരംഭിച്ചത്. ഐ.സി.സിയുടെ വിദഗ്ധ സമിതിയിലെ കളിക്കാരുടെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.
1984ല്‍ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ വീഴ്ത്തിയ മികച്ച പ്രകടനം അദ്ദേഹത്തിന്റെ പേരിലുണ്ട്. സുനില്‍ ഗവാസ്‌കറുടെ നേതൃത്വത്തില്‍ 1985ല്‍ ബെന്‍സണ്‍ എന്‍ഡ് ഹെഡ്ജസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളായിരുന്നു സ്പിന്‍ ബൗളര്‍ ശിവരാമകൃഷ്ണന്‍.
Content Highlight: Former Indian cricketer Laxman Sivaramakrishnan announces retirement from the commentary panel of the Board of Control for Cricket in India (BCCI)