അഫ്ഗാനിസ്ഥാനിസ്ഥാനെതിരായ ടി-20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യന്‍ സെലഷന്‍ കമ്മിറ്റിയെയും വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫിറ്റ്‌നസ് പ്രശ്‌നം കാരണം വാഷിങ്ടണ്‍ കളിച്ചില്ലെന്നും പിന്നെ രണ്ടാഴ്ചകൊണ്ട് ഫിറ്റാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
‘ടെസ്റ്റില്‍ അവന്‍ മികച്ച താരമാണ്. പക്ഷേ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചില്ല. വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ എങ്ങനെയാണ് ഇപ്പോള്‍ ഫിറ്റായിരിക്കുന്നത്? മത്സര ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനം? ഇന്ത്യയുടെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഏതെങ്കിലും തലത്തില്‍ മത്സരങ്ങള്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കണം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് കളിക്കാനാകില്ല,’ ക്രിസ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വാഷിങ്ടണ്‍ സുന്ദര്‍
അഫ്ഗാനെതിരായ സ്‌ക്വാഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ക്ക് പൂര്‍ണമായി ഫിറ്റ്‌നസ് ലഭിച്ചിട്ടില്ല. വാഷിങ്ടണ്‍ സുന്ദര്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി 67 ടി-20 മത്സരങ്ങളിലെ 27 ഇന്നിങ്‌സില്‍ നിന്ന് 279 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ 58 ഇന്നിങ്‌സില്‍ നിന്ന് 51 വിക്കറ്റുകളും താരം നേടി.
സെപ്റ്റംബര്‍ 13നാണ് ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക. മൂന്ന് മത്സരങ്ങളും അരങ്ങേറുന്നത് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ്.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.
Content Highlight: Former Indian Captain Kris Srikkanth Criticize Washington Sundar And Selectors
