തനിക്കും പങ്കാളിക്കും എതിരെ ഉയരുന്ന ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം സാറ ടെയ്‌ലര്‍. തന്റെ പങ്കാളി ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതിന് പിന്നാലെ പല കോണുകളില്‍ നിന്നും താരത്തിനെതിരെയും പങ്കാളിക്കെതിരെയും വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.
ഫെബ്രുവരി 22നാണ് തന്റെ പങ്കാളി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ടെയ്‌ലര്‍ പങ്കുവെക്കുന്നത്.
‘ഒരു അമ്മയാവുക എന്നത് എന്റെ പങ്കാളിയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല, എന്നാല്‍ ഡയാന ഒരിക്കല്‍ പോലും തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
അവള്‍ വളരെ മികച്ച അമ്മയായിരിക്കും എന്ന കാര്യം എനിക്കുറപ്പാണ്. അതിന്റെ ഒരു ഭാഗമാവുന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. 19 ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ ജീവിതം തന്നെ വ്യത്യസ്തമായിരിക്കും,’ എന്നായിരുന്നു താരം പോസ്റ്റില്‍ കുറിച്ചത്.
ഇംഗ്ലണ്ട് വനിതാ ടീം 2017ല്‍ ലോകകപ്പ് നേടിയ സ്‌ക്വാഡിനൊപ്പം സാറയും അംഗമായിരുന്നു.
Content highlight: Former England star Sarah Taylor has hit back at trolls after her partner announced she was pregnant
