കൊച്ചി: അമ്മയുടെ ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ഫിറോസ് കുന്നംപറമ്പില്‍. വര്‍ഷയുടെ അമ്മയുടെ ശാസ്ത്രക്രിയക്കും മറ്റാവശ്യത്തിനും എടുത്ത ശേഷം വരുന്ന തുക മറ്റു രോഗികള്‍ക്ക് നല്‍കാമെന്ന് ധാരണ ഉണ്ടായിരുന്നെന്നും ഫിറോസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഫിറോസിനെ വീണ്ടും വരുത്തുമെന്നും എ.സി.പി കെ ലാല്‍ജി അറിയിച്ചിട്ടുണ്ട്.
അമ്മയുടെ കരള്‍ മാറ്റ ശാസ്ത്രക്രിയക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായഭ്യര്‍ത്ഥന നടത്തിയ വര്‍ഷ എന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പൊലീസ് ഫിറോസ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ഫിറോസ് കുന്നംപറമ്പലിനൊപ്പം കേസെടുത്തിരിക്കുന്നത്.
ജൂണ്‍ 24 നാണ് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിനു സമ്മതിക്കാഞ്ഞതോടെ നിരന്തരം ഭീഷണി മുഴക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് വര്‍ഷ പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
