കൊച്ചി: ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ വര്‍ഷയുടെ ഓഡിയോ ആണെന്ന് പറഞ്ഞു കൊണ്ട് വീഡിയോ പങ്കു വെച്ച് ഫിറോസ് കുന്നുപറമ്പില്‍. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫിറോസ് ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

ഫിറോസ് ഒരിക്കലും തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാജന്‍ കേച്ചരിക്കെതിരെ ആണ് കേസ് കൊടുത്തതെന്നും ഓഡിയോയിയില്‍ യുവതി പറയുന്നു.

ഫിറോസിന്റെ പേര് എങ്ങും പറഞ്ഞിട്ടില്ലെന്നും സാജന്‍ കേച്ചരിക്കെതിരായ തെളിവുകള്‍ കൈയ്യിലുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ വര്‍ഷ ഇത് ആരോട് പറയുന്ന ശബ്ദ രേഖയാണ് എന്ന് വ്യക്തമല്ല. ഓഡ്ിയോ വര്‍യുടേതാണ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഫിറോസ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടി ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട അന്നേദിവസം തന്നെ ലക്ഷങ്ങള്‍ അക്കൗണ്ടിലേക്കെത്തിയതിന് പിന്നില്‍ ഹവാല ഇടപാടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് സംശയമുന്നയിച്ചിരുന്നു. എന്നാല്‍ അക്കൗണ്ടിലേക്ക് വന്ന പണത്തില്‍ ഹവാല പണമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ