ന്യൂസിലാന്‍ഡിന്റെ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറികൊണ്ടിരിക്കുകയാണ്. നാല് മത്സരമാണ് പരമ്പരയിലുള്ളത്. ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

അറ്റാക്കിങ് ബാറ്റിങ്ങിന് പേരുകേട്ട ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ ഞെട്ടുന്ന കാഴ്ചയായിരുന്നു കണ്ടത്. ആദ്യ ഓവറില്‍ തന്നെ മൂന്ന് സിക്‌സറടിച്ചുകൊണ്ടാണ് ന്യൂസിലാന്‍ഡ് മത്സരം ആരംഭിച്ചത്. ന്യൂസിലാന്‍ഡ ഓപ്പണര്‍ ഫിന്‍ അല്ലനായിരുന്നു മൂന്ന് സിക്‌സറടിച്ചത്. ലൂക്ക് വുഡായിരുന്നു ആദ്യ ഓവര്‍ എറിയാന്‍ എത്തിയത്.

ആദ്യ രണ്ട് പന്തില്‍ റണ്‍സൊന്നുമെടുക്കാതിരുന്ന അല്ലന്‍ പിന്നീട് മൂന്ന് പന്തും ഗ്രൗണ്ട് കടത്തുകയായിരുന്നു. 15 പന്തില്‍ റണ്‍സെടുത്ത അല്ലന്‍ പുറത്തായെങ്കിലും മികച്ച തുടക്കമായിരുന്നു ബ്ലാക്ക് ക്യാപ്‌സിന് നല്‍കിയത്. എന്നാല്‍ മറ്റുള്ള ബാറ്റര്‍മാര്‍ അത് മുതലാക്കാനാകാതെ ഇഴയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ 64 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് കിവിപ്പട. 13 റണ്‍സുമായ ഗ്ലെന്‍ ഫിലിപ്‌സും അഞ്ച് റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

അല്ലനെ കൂടാതെ മൂന്ന് റണ്‍സെടുത്ത ഡെവണ്‍ കോണ്‍വെയും ടിം സീഫെര്‍ട്ടും മാര്‍ക് ചാപ്മനുമാണ് പുറത്തായ ബാറ്റര്‍മാര്‍.

ഇംഗ്ലണ്ടിനായി ലൂക് വുഡ് രണ്ടും ബ്രൈഡണ്‍ കാര്‍സെ മോയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Finn Allen Scores three Sixes in first over