ഫൈന്‍ ടൂള്‍സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബൈ ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
Gulf Day
ഫൈന്‍ ടൂള്‍സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബൈ ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഷംസീര്‍ ഷാന്‍
Sunday, 4th November 2018, 1:07 pm

ദുബൈ ആസ്ഥാനമായ മുന്‍നിര കണ്‍സ്ട്രക്ഷന്‍ മെഷിനറി ഉല്‍പന്ന വിതരണക്കാരായ ഫൈന്‍ ടൂള്‍സ് പുതിയ ഷോറൂം തുറക്കുന്നതിലൂടെ 500 മില്ല്യണ്‍ ദിര്‍ഹമിന്റെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. 6,000 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ ഷോറും പ്രവര്‍ത്തനമാരംഭിക്കുന്നത്.

യു.എ.ഇയിലെ കെട്ടിട നിര്‍മ്മാണ രംഗത്തെ ഹാര്‍ഡ് വെയര്‍ മെഷിനറി വിതരണ മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫൈന്‍ ടൂള്‍സ് അടുത്ത മൂന്ന് വര്‍ഷത്തിനിടെ 500 മില്ല്യണ്‍ ദിര്‍ഹമിന്റെ വിറ്റുവരവ് ലക്ഷ്യമിടുന്നു. ദുബൈ അല്‍ വര്‍സാന്‍ 3 ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ദുബൈ ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റില്‍ ആരംഭിച്ച ബൃഹത്തായ ഷോറൂമിലൂടെ ഈ ലക്ഷ്യം അനായാസം കൈവരിക്കാനാണ് കമ്പനിയുടെ ശ്രമം.

ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പുതുതായി ആരംഭിച്ച ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റ് കണ്‍സ്ട്രക്ഷന്‍ സപ്ലൈ, മെഷിനറി വിപണനത്തിനുവേണ്ടി മാത്രമായി സംവിധാനിച്ചിരിക്കുന്നതാണ്.

ഇന്‍ഡസ്ട്രിയല്‍ പവര്‍ ടൂള്‍സ്, മെഷീന്‍സ്, കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്, ഹാര്‍ഡ് വെയര്‍, സേഫ്റ്റി ഡിവൈസസ്, ആക്സസറീസ് എന്നിവയുടെ വിപണനത്തിന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ഫൈന്‍ ടൂള്‍സ്. പ്രശസ്തമായ ഹാര്‍ഡ് വെയര്‍, ടൂള്‍സ് ബ്രാന്‍ഡായ യൂകെന്‍ (UKEN) ന്റെ മാതൃസ്ഥാപനവുമാണ് ഫൈന്‍ ടൂള്‍സ്.

6,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന ഫൈന്‍ ടൂള്‍സിന്റെ പുതിയ ഷോറും ദുബൈ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് വിഭാഗം മേധാവിയായ ഫൈസല്‍ ജുമാ അല്‍ ബെദാവി ഉദ്ഘാടനം ചെയ്തു. ഫൈന്‍ ടൂള്‍സ് മാനേജിംങ്ങ് ഡയറക്ടര്‍ വി.കെ ഷംസുദ്ധീന്‍, ഡയറക്ടര്‍മാരായ വി.കെ അബ്ദുല്‍ സലാം, വി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.

96 മില്ല്യണ്‍ ദിര്‍ഹം നിക്ഷേപത്തോടെയാണ് ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍ മാര്‍ക്കറ്റ് ദുബൈ മുനിസിപ്പാലിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. ഹാര്‍ഡ് വെയര്‍, ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് വിപണനത്തിനായി മാത്രം സജ്ജീകരിച്ചിരിക്കുന്ന ഈ മാര്‍ക്കറ്റ് 11 ഹെക്ടറുകളിലായി 459,000 സ്‌ക്വയര്‍ മീറ്ററിലാണ് ഒരുക്കിയിട്ടുളളത്. പ്രാദേശിക വിഭവങ്ങളുടെ സംരക്ഷണവും ഹരിത സാമ്പത്തിക ദൗത്യവും ലക്ഷ്യമിട്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പിലാക്കി വരുന്ന ദീര്‍ഘ വീക്ഷണമുളള പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭവും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.

ഇന്‍ഡസ്ട്രിയല്‍, ടെക്നിക്കല്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റി ദുബൈ മുനിസിപ്പാലിറ്റി പുതുതായി വികസിപ്പിച്ചെടുത്ത ദുബൈ ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍ മാര്‍ക്കറ്റില്‍ സുപ്രധാനമായ ഷോറും ആരംഭിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫൈന്‍ ടൂള്‍സ് എം.ഡി വി.കെ ഷംസുദ്ധീന്‍ പറഞ്ഞു. ഈ മാര്‍ക്കറ്റിലേക്ക് ആദ്യമായി കടന്നുവരുന്ന സ്ഥാപനങ്ങളിലൊന്നാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. നിര്‍മ്മാണ മേഖലക്ക് ഉണര്‍വ്വ് നല്‍കാന്‍ ഉപകരിക്കുന്ന ഈ മാര്‍ക്കറ്റ,് ഗവണ്‍മെന്റ് തലത്തില്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണക്കും, സംരംഭക സൗഹൃദ നിയമവ്യവസ്ഥകളുടെ കാര്യത്തിലും മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഡസ്ട്രിയല്‍ പവര്‍ ടൂള്‍സ്, കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ശ്രേണിയിലെ ലോകമെങ്ങുമുളള മുന്‍നിര ബ്രാന്‍ഡുകളിലുളള ഉന്നത നിലവാരമുളള മികച്ച ഉല്‍പന്നങ്ങള്‍ ഈ ഷോറൂമില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസിസിയിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ അനുബന്ധ മാര്‍ക്കറ്റായ യുഎഇയില്‍, ഈ രംഗത്തെ മാര്‍ക്കറ്റ് ഷെയര്‍ വലിയ രീതിയില്‍ വര്‍ദ്ധിപ്പിക്കാന്‍ കമ്പനിയെ പുതിയ ഷോറൂം സഹായിക്കും. ദുബൈ എക്സ്പോ 2020 ന്റെ സാഹചര്യത്തില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ദുബൈയിലെ കണ്‍സ്ട്രക്ഷന്‍ മേഖലക്ക് വലിയ ഉണര്‍വ്വാണ് പകര്‍ന്നുകൊണ്ടിരിക്കുന്നത്. ദുബൈ ഗവണ്‍മെന്റിന് കീഴില്‍ നടക്കുന്ന പദ്ധതികളെല്ലാം കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ബിസിനസിനെ വളര്‍ത്തുന്നതാണ്. കമേര്‍സ്യല്‍, റസിഡന്‍ഷ്യല്‍, ഇന്‍ഡസ്ട്രിയല്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നടക്കുന്ന അതിവേഗമുളള വികസന പദ്ധതികളും കൂടെയാവുമ്പോള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ വലിയ ബിസിനസ് പുരോഗതി കൈവരിക്കാനാകുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും വി.കെ ഷംസുദ്ധീന്‍ വ്യക്തമാക്കി.

വ്യക്തിഗത ആവശ്യങ്ങള്‍ക്കും നിര്‍മ്മാണ രംഗത്തെ കമ്പനികള്‍ക്കും ഒരുപോലെ നൂതനമായ സംവിധാനങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഷോറൂം സഹായിക്കുമെന്ന് ഫൈന്‍ ടൂള്‍സ് ഡയറക്ടറായ വി.കെ അബ്ദുല്‍ സലാം പറഞ്ഞു. കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, ഇന്‍ഡസ്ട്രിയല്‍ പവര്‍ ടൂള്‍സ്, മെഷീന്‍സ്, സേഫ്റ്റി എക്യുപ്മെന്റ്, തുടങ്ങിയ അനുബന്ധ ഇന്‍ഡസ്ട്രിയല്‍ ഉല്‍പന്നങ്ങളുടെ വിപണന മേഖലയില്‍ മുന്‍നിര കമ്പനിയായി മാറുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഷോറൂമില്‍ എല്ലാ വിധത്തിലുളള ബില്‍ഡിംങ്ങ് മെറ്റീരിയലുകള്‍, ടൂള്‍സ്, സേഫ്റ്റി എക്യുപ്മെന്റ്സ്, മറ്റ് അനുബന്ധ ഉല്‍പന്നങ്ങള്‍ എന്നിവയുടെയെല്ലാം ബൃഹത്തായ സ്റ്റോക്കും ഡിസ്പ്ളേയും സജ്ജീകരിച്ചതായി ഫൈന്‍ ടൂള്‍സ് ഡയറക്ടറായ വി.കെ അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍, കണ്‍സ്ട്രക്ഷന്‍ മേഖലയെ ലക്ഷ്യമിട്ടുളള കൃത്യമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുളള സ്ഥാപന സംവിധാനങ്ങള്‍ കൂടുതല്‍ വിശാലമാക്കി പരിവര്‍ത്തിപ്പിക്കാനുളള ശ്രമത്തിലാണിപ്പോള്‍. നിലവില്‍ 12 ഷോറൂമുകളാണ് ഫൈന്‍ ടൂള്‍സിന് യു.എ.ഇയില്‍ മാത്രമായുളളത്. മറ്റ് ജിസിസി രാജ്യങ്ങളിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. മേഖലയിലെ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ വലിയ തോതിലുളള വിപുലീകരണ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ വിദഗ്ധ പ്രാവീണ്യം നേടിയ പ്രൊഫഷണല്‍സില്‍ നിന്നും, ഓരോ സാധാരണക്കാരനായ ഉപഭോക്താവില്‍ നിന്നും മികവിന്റെ പ്രശംസ പിടിച്ചുപറ്റിയ ഫൈന്‍ ടൂള്‍സിന്റെ ബ്രാന്‍ഡാണ് യുകെന്‍(UKEN). ലോകോത്തര ഹാര്‍ഡ് വെയര്‍, ടെക്നോളജി ബ്രാന്‍ഡുകളായ ഡിവാല്‍ട്ട്, മക്കിറ്റാ, ഹിറ്റാച്ചി, ഇസാബ്, 3എം, റോത്തെന്‍ബെര്‍ഗര്‍, ഫെവികോള്‍, ഫിഷര്‍, സ്റ്റാറെറ്റ്, വെയ്കോണ്‍, ഡുലക്സ്, വിക്ടര്‍, ബോഷ്, യുകെന്‍ തുടങ്ങിയവയുടെ അംഗീകൃത ഡിലര്‍ കൂടിയാണ് ഫൈന്‍ ടൂള്‍സ്.

രാജ്യനിവാസികള്‍ക്കും, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമെത്തുന്ന സന്ദര്‍ശകര്‍ക്കും മികച്ച വിപണി ലഭ്യമാക്കാനുളള തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായാണ് ദുബൈ ഹാര്‍ഡ് വെയര്‍ ആന്റ് ബില്‍ഡിംങ്ങ് മെറ്റീരിയല്‍സ് മാര്‍ക്കറ്റും അധികൃതര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ദുബൈയുടെ സാമ്പത്തിക പുരോഗതിക്കും വലിയ രീതിയില്‍ സഹായകമാകുന്നു. വിശാലമായ പാര്‍ക്കിംങ്ങ് സൗകര്യത്തോടെയാണ് ഈ മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കും, ലോഡിംങ്ങ് അണ്‍ ലോഡിംങ്ങ് ട്രക്കുകള്‍ക്കുമായി പ്രത്യേകം പാര്‍ക്കിംങ്ങ് സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.