ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. റാബിയ അലാവി അല്‍ മന്ദറിന്റെ ഇരട്ടഗോള്‍ മികവില്‍ 2-1നാണ് ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇരുപത്തിനാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയായിരുന്നു ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മത്സരം തീരാന്‍ നേരം 82,83 മിനുട്ടുകളില്‍ ഒമാന്‍ തിരിച്ചടിക്കുകയായിരുന്നു.

 

ജയത്തോടെ ഒമാന്‍ മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. പത്തിന് ദോഹയില്‍ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.