സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ അഹ്ലിക്കെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടലിസ്ക എന്നിവരുടെ ഇരട്ട ഗോളുകളാണ് അല്‍ നസറിനെ ജയത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത തിളങ്ങാന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നു. താരത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. തന്റെ 38ാം വയസിലും അസാധ്യ പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നതും താരത്തിന് ഇതിനകം സൗദി ലീഗിനെ മാറ്റിമറിക്കാന്‍ സാധിച്ചുവന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
Very happy to score 2 more goals and specially to have helped the team in this important win!💪🏼⚽️⚽️
Our fans have been amazing in our home with their fantastic support!🙌🏼💙💛 pic.twitter.com/qbUUdL64eY— Cristiano Ronaldo (@Cristiano) September 22, 2023
അല്‍ നസറിനായി ഈ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റും താരം ഇതിനകം അക്കൗണ്ടിലാക്കി കഴിഞ്ഞു. ഇതിനിടെ, എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പെര്‍സപൊലിസിനെതിരായ എവേ മത്സരത്തിന് പിന്നാലെ കരിയറില്‍ തോല്‍വിയറിയാത്ത 1000 മത്സരങ്ങള്‍ എന്ന ഐതിഹാസിക റെക്കോഡ് നേട്ടത്തിലെത്താന്‍ താരത്തിന് സാധിച്ചിരുന്നു.
അതേസമയം, മത്സരത്തിന്റെ നാലാം മിനിട്ടിലാണ് റോണോ ആദ്യ ഗോള്‍ വലയിലെത്തിച്ച് അല്‍ നസറിനായി ലീഡ് നേടിയത്. സാദിയോ മാനെയുടെ പാസില്‍ നിന്നായിരുന്നു റോണോയുടെ ആദ്യ ഗോള്‍. 13 മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ ടലിസ്കയുടെ ഗോളിലൂടെ അല്‍ നസര്‍ ലീഡുയര്‍ത്തി.
Al Nassr vs Al Ahli featured stars like Mane, Mahrez, Firmino, Brozovic, Saint-Maximin and Kessie in the XI’s for their respective sides.
It was a brace from 38-year-old Cristiano Ronaldo and Anderson Talisca that made the difference for Al Nassr in a 4-3 win 🐐 pic.twitter.com/3GLsufBiwM
— ESPN FC (@ESPNFC) September 22, 2023
30 മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ ഫ്രാങ്ക് കെസ്സി അല്‍ അഹ്ലിക്കായി ആശ്വാസ ഗോള്‍ നേടി. മത്സരത്തിന്റെ രണ്ടാം പാദത്തിലാണ് ടലിസ്കയുടെയും (45+6) റോണോയുടെയും (52) രണ്ടാം ഗോളുകള്‍ പിറക്കുന്നത്. റിയാദ് മെഹ്റെസ്, ഫെറാസ് അല്‍ബ്രികാന്‍ എന്നിവരാണ് അല്‍ അഹ്ലിക്കായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.
സൗദി ലീഗില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് ആറും അഞ്ചും ജയവുമായി അല്‍ ഇത്തിഹാദും അല്‍ ഹിലാലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Content Highlights: Fans praise Cristiano Ronaldo after the win against Al Ahli
