ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദമുണ്ടാകുക അവന്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ഡു പ്ലെസി
Cricket
ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദമുണ്ടാകുക അവന്; ഇന്ത്യന്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ഡു പ്ലെസി
ശ്രീരാഗ് പാറക്കല്‍
Thursday, 12th March 2026, 2:30 pm

ഐ.പി.എല്ലിന്റെ 19ാം പതിപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇതോടെ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡു പ്ലെസി. ടൂര്‍ണമെന്റില്‍ റിഷബ് ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കുന്ന താരമാകുമെന്ന് ഫാഫ് പറഞ്ഞു.

തന്റെ പ്രൈസ് ടാഗ് കാരണം പന്തിന് ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും സമ്മര്‍ദമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല താരത്തിന് ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും സമ്മര്‍ദം പ്രകടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം റണ്‍സ് നേടുകയാണെങ്കില്‍ അത് ആദ്യ ഘട്ടത്തില്‍ തന്നെ സമ്മര്‍ദം കുറയ്ക്കുമെന്നും ഡു പ്ലെസി കൂട്ടിച്ചേര്‍ത്തു.

റിഷഭ് പന്ത്

‘ഐ.പി.എല്ലിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം അനുഭവിക്കുന്ന കളിക്കാരന്‍ റിഷബ് പന്ത് ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ എപ്പോഴും താരങ്ങളുടെ പ്രൈസ് ടാഗിനെക്കുറിച്ചും അത് അവരില്‍ ഉണ്ടാക്കുന്ന സമ്മര്‍ദത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. ചില ആളുകള്‍ പ്രൈസ് ടാഗിന് അനുസരിച്ച് കളിക്കുകയും സമ്മര്‍ദത്തെ അതിജീവിക്കുകയും ചെയ്യുന്നു. ചിലര്‍ അങ്ങനെ ചെയ്യുന്നില്ല. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന് റണ്‍സ് നേടാന്‍ സാധിക്കാത്തതിനാല്‍ ടീമും ബുദ്ധിമുട്ടി.

ഈ സീസണിന് വേണ്ടി തയ്യാറെടുക്കുമ്പോഴും അദ്ദേഹത്തിന് വലിയ സമ്മര്‍ദവുമുണ്ട്, ടീമില്‍ എന്തുചെയ്യുമെന്ന് അവര്‍ക്ക് വ്യക്തതയില്ല. ബാറ്റിങ് ശക്തിയുള്ള ഒരു ടീമില്‍ അവര്‍ എങ്ങനെയാണ് ബൗളിങ്ങിനെ മികച്ചതാക്കാന്‍ പോകുന്നത്? ഒരു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം റണ്‍സ് നേടുകയാണെങ്കില്‍, അത് ആദ്യ ഘട്ടത്തില്‍ തന്നെ സമ്മര്‍ദം കുറയ്ക്കും,’ ഡു പ്ലെസി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 151 റണ്‍സാണ് പന്ത് നേടിയത്. ഒരു സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിരുന്നു.

അതേസമയം മാര്‍ച്ച് മാര്‍ച്ച് 28നാണ് ഐ.പി.എല്ലിന്റെ 19ാം പതിപ്പിലെ ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്.

മാര്‍ച്ച് അഞ്ചിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആദ്യ മത്സരം. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ മത്സരം. മത്സരത്തില്‍ ലഖ്‌നൗവിന് വിജയത്തോടെ തുടങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Faf Du Plessis Talking About Rishabh Pant Ahead IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ