janaki-32


ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ | ജാനകി രാവണ്‍


സണ്ണി ലിയോണ്‍ “പോണ്‍ സ്റ്റാറും” ഷക്കീല “വെടിയും” ആകുന്നതിലെ വിരോധാഭാസം ചിന്തിക്കേണ്ടത് തന്നെയാണ്. സംസാരിച്ചു കഴിഞ്ഞപ്പോള്‍ സണ്ണിയോട് ബഹുമാനം തോന്നി എന്നാണ് ജയസൂര്യ പറഞ്ഞത്. പരിഹസിച്ചു കൊണ്ടാണെങ്കില്‍ പോലും ഏതോ സുഹൃത്ത് കമന്റ് ചെയ്തതു പോലെ ഷക്കീലക്കൊപ്പം ഒരു വേദി പങ്കിടാന്‍ ഇവരിലെത്ര പേര്‍ തയ്യാറാവും. സംസാരിക്കാന്‍ എത്ര പേര്‍ സന്നദ്ധരാവും. സംസാരിച്ചെങ്കിലല്ലേ അവര്‍ ബഹുമാനിക്കപ്പെടേണ്ടവരാണോ എന്ന് മനസിലാക്കാന്‍ സാധിക്കൂ. സണ്ണീ ലിയോണിനോടുള്ള സര്‍വ്വ ബഹുമാനവും നിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ, ഷക്കീല അവഗണിക്കപ്പെടുകയാണ്…..