[] ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചുവരുന്ന ബലാത്സംഗങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഗവര്‍ണര്‍ അസീസ് ഖുറേഷി. ബലാത്സംഗങ്ങള്‍ തടയാന്‍ ദൈവങ്ങള്‍ക്കു പോലുമാകില്ലെന്നും പോലീസിനെയും സൈന്യത്തെയും വിന്യസിച്ചാലും ബലാത്സംഗങ്ങള്‍ തടയാനാവില്ലെന്നുമാണ് ഖുറേഷിയുടെ പരാമര്‍ശം.

സംസ്ഥാനത്തെ ക്രമസമാധാനം അവതാളത്തിലാണ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്നും ബലാത്സംഗ കുറ്റങ്ങളില്‍ പെടുന്നവരെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്താണ് ഉത്തരാഖണ്ഡ് ഗവര്‍ണറായ ഖുറേഷി ഉത്തര്‍പ്രദേശിന്റെ അധിക ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും ബലാത്സംഗ കുറ്റങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

21 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസുകള്‍ വളരെ കുറവാണെന്നും എല്ലാ കുറ്റകൃത്യങ്ങളും തടയാന്‍ കഴിയില്ലെന്നാണ് മുലായം സിങ് പറഞ്ഞത്.