ദുബൈ: യു.എ.ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് എട്ട് (ഞായറാഴ്ച)മുതല്‍ ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു.

കൊറോണ വൈറസ് പരക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് പുതിയ നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്യാലയങ്ങളുടെ ഈ വര്‍ഷത്തെ വേനലവധി നേരത്തേ ആക്കുകയാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മുടക്കമായിരിക്കുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനയാണ് അവധി അറിയിപ്പ് മന്ത്രാലയം പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനും മന്ത്രാലയം ലക്ഷ്യം വെച്ചിട്ടുണ്ട്.