ടാങ്കിലുള്ളതല്ലേ പൈപ്പില്‍ വരൂ, ഭരതന്‍ നായരെപ്പോലെ ദൈവവിശ്വാസം വെച്ച് കളിക്കുന്ന ശശിധരന്‍... മോഹിനിയാട്ടത്തിലെ മറ്റൊരു ബ്രില്യന്‍സ്
Malayalam Cinema
ടാങ്കിലുള്ളതല്ലേ പൈപ്പില്‍ വരൂ, ഭരതന്‍ നായരെപ്പോലെ ദൈവവിശ്വാസം വെച്ച് കളിക്കുന്ന ശശിധരന്‍... മോഹിനിയാട്ടത്തിലെ മറ്റൊരു ബ്രില്യന്‍സ്
അമര്‍നാഥ് എം.
Sunday, 10th May 2026, 8:02 am

ഈ വര്‍ഷത്തെ ഏറ്റവും ബെസ്‌റ്റെന്ന് എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമായിരുന്നു മോഹിനിയാട്ടം. തിയേറ്ററില്‍ പരാജയമായ ഭരതനാട്യത്തിന്റെ സീക്വലായാണ് മോഹിനിയാട്ടം ഒരുങ്ങിയത്. ആദ്യഭാഗം നിര്‍ത്തിയ ഇടത്ത് നിന്ന് ആരംഭിച്ച ചിത്രം എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ എന്‍ഗേജ് ചെയ്യിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മോഹിനിയാട്ടം ഒ.ടി.ടിയിലുമെത്തിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രം തിയേറ്ററിലെ അതേ പോസിറ്റീവ് അഭിപ്രായം തന്നെയാണ് സ്വന്തമാക്കുന്നത്. ഫീല്‍ ഗുഡില്‍ നിന്ന് ഡാര്‍ക്ക് കോമഡിയിലേക്ക് ഴോണര്‍ ഷിഫ്റ്റ് നടത്തിയ ചിത്രം സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു. ഡാര്‍ക്ക് കോമഡി ഴോണറില്‍ മലയാളത്തിലെ ബെഞ്ച്മാര്‍ക്കായിട്ടാണ് പലരും മോഹിനിയാട്ടത്തെ കണക്കാക്കുന്നത്.

കൈക്കൂലിയായി കിട്ടുന്ന പൈസ വെളുപ്പിക്കാനായി ഭരതന്‍ നായരും സംഘവും വ്യാജ അമ്പലമുണ്ടാക്കിയിരുന്നു എന്ന് മോഹിനിയാട്ടത്തില്‍ പറയുന്നുണ്ട്. ഇല്ലാത്ത കഥയും ഐതിഹ്യവും വെച്ച് നാട്ടുകാരെ പറ്റിച്ച ഭരതന്‍ നായരുടെ ജീവിതത്തിലെ വല്ലാത്തൊരു ബ്രില്യന്‍സാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

വ്യാജ അമ്പലമുണ്ടാക്കിയ ഭരതന്‍ നായരുടെ അതേ പാതയിലൂടെയാണ് മകന്‍ ശശിധരന്‍ നായരും സഞ്ചരിക്കുന്നതെന്ന് ഭരതനാട്യത്തില്‍ പറയാതെ പറയുന്നുണ്ട്. അമ്പലത്തിന്റെ പുനരുദ്ധാരണത്തിന് ഫണ്ട് കിട്ടാതെ വരുമ്പോള്‍ അതിന് വേണ്ടി ‘ഗൃഹ പൂജ’ എന്ന പുതിയ വഴിപാട് നിര്‍ദേശിക്കുന്നത് ശശിധരനാണ്. പള്ളിയിലെ വെഞ്ചരിപ്പ് പോലെ ഒരു വഴിപാടായിട്ടാണ് ഗൃഹപൂജയെയും അവതരിപ്പിക്കുന്നത്.

ഭരതന്‍ നായര്‍ വ്യാജ അമ്പലമാണ് ഉണ്ടാക്കിയതെങ്കില്‍ ശശിധരന്‍ പുതിയ വഴിപാട് ഇറക്കുകയാണ്. ആളുകളുടെ ദൈവവിശ്വാസം വെച്ച് കളിക്കുന്ന അച്ഛന്റെ മകനാണ് താനെന്ന് ശശിധരന്‍ തെളിയിച്ചിട്ടുണ്ട്. ടാങ്കിലുള്ളതേ പൈപ്പില്‍ വരുള്ളൂ എന്നാണ് ഈയൊരു ഡയറക്ടര്‍ ബ്രില്യന്‍സിനെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്.

 

തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് ചിത്രം സംസാരിക്കുന്നതെങ്കിലും അതിനെ വളരെ മനോഹരമായാണ് സംവിധായകന്‍ അവതരിപ്പിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ പ്രദര്‍ശനത്തിനെത്തിയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ മോഹിനിയാട്ടം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Director brilliance of Saiju Kurup’s character in Mohiniyattam movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം