'ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടേത് കൂടുകയുമാണ്'; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
national news
'ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടേത് കൂടുകയുമാണ്'; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 6:45 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുല്പാദന നിരക്ക് കൂടുകയും ആണെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്.

ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജന സംഖ്യ തുല്യമാകുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. ഭോപ്പാലില്‍ വെച്ചായിരുന്നു ദ്വിഗ് വിജയ് സിംഗിന്റെ  പരാമര്‍ശം.

നിലവില്‍ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് 2.3 ശതമാനവും മുസ്ലിങ്ങളുടേത് 2.7 ശതമാനവും ആണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്‌ലിം ജനസംഖ്യ തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തിരുന്നു.

 

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  DIGVIJAY SINGH AGAINST MUSLIM