[]തിരുവനന്തപുരം: ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ താന്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് അവതാരകന്‍ ജി.എസ് പ്രദീപ്. അസ്ഥാനത്തുള്ള യാതൊരു പദപ്രയോഗവും താന്‍ നടത്തിയിട്ടില്ലെന്നും ജി.എസ് പ്രദീപ് പറഞ്ഞു.
വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിന് ജനിച്ച ഉപരാഷ്ട്രപതി പക്ഷേ, വിഡ്ഢിയല്ലെന്നായിരുന്നു ജി.എസ് പ്രദീപിന്റെ പരാമര്‍ശം. ദേശീയ ഗാനം വികലമായി ചൊല്ലിയതിന് പിന്നാലെ ഇതും വിവാദമായിരുന്നു. സംഭവത്തില്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണവും തേടിയിരുന്നു.
തനിക്ക് നാക്കില്‍ പിഴ സംഭവിച്ചിട്ടില്ല. വിഡ്ഢിദിനത്തിലാണ് ജനിച്ചതെങ്കിലും ഹാമിദ് അന്‍സാരി ഇന്ത്യയുടെ അഭിമാനമാണെന്നാണ് താന്‍ പറഞ്ഞത്. പരിപാടിക്ക് ശേഷം ഉപരാഷ്ട്രപതി തന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്. ജി.എസ് പ്രദീപ് പറയുന്നു.
അതേസമയം, വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അവതാരകന്‍ വേദിയില്‍ വരാന്‍ പാടില്ലെന്നിരിക്കേയാണ് ജി.എസ് പ്രദീപ് വേദിയിലെത്തിയത് എന്നതും വിവാദമായിരിക്കുകയാണ്.
