മിത്രന് ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ തിരുച്ചിദ്രമ്പലം റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തമിഴ്നാട്ടില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ലഭിച്ചിട്ടുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ധനുഷിന്റെ വ്യത്യസ്തമായ ചിത്രം എന്നാണ് തിരുച്ചിദ്രമ്പലം ആദ്യ ഷോ കണ്ടവരുടെ പ്രതികരണം. റോമാന്‍സിനും, ഫാമിലി ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സിനിമയാണ് തിരുച്ചിദ്രമ്പലമെന്നും മികച്ച അനുഭവം ചിത്രം തിയേറ്ററില്‍ സമ്മാനിക്കുമെന്നും ആദ്യ ഷോ കണ്ടവര്‍ ട്വിറ്ററില്‍ കുറിക്കുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
Megham Karukkatha issa vibe 😍 Not a single scene that is boring!! Kudos to the #Thiruchitrambalam team for making an engaging entertainer so far.. 1st Half..
— Ramesh Bala (@rameshlaus) August 18, 2022
#ThiruchitrambalamReview is positive everywhere !! Good WOM.. seems like it’s going to be a big blockbuster! #Thiruchitrambalam , watching the second half now
— Rajasekar (@sekartweets) August 18, 2022
#ThiruchitrambalamReview Feel good entertainer in Tamil after a long time. Dhanush and Nithya Menon just stole the show. Absolutely no story, nothing new, no fights and still movie made you feel good when you come out of theatres.
— Vishnu Vardhan (@GilliVishnu) August 18, 2022
റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്
അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി.കെ. ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
ഓം പ്രകാശാണ് ഛായാഗ്രാഹകന്‍. യാരടി മോഹിനി എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന് ജവഹറും ഒന്നിക്കുന്നു എന്നത് കൊണ്ട് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് തിരുച്ചിദ്രമ്പലത്തിനായി കാത്തിരുന്നത്. എന്തായാലും ആരാധകരുടെ കാത്തിരിപ്പ് വിഫലമായില്ല എന്നാണ് ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍. പ്രകാശ് രാജ്, റാഷി ഖന്ന, നിത്യ മേനന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
#ThiruchitrambalamReview ⭐⭐⭐⭐ A breezy, cool family special! Romance, emotions, sentiments-everything works out well. @dhanushkraja and #NithyaMenen pair is natural n cute. @anirudhofficial music and Bgm rocks! A sure winner! Perfect, clean weekend movie for families 👍
— smritigit Pal (@smritigit_pal) August 18, 2022
ചിത്രത്തിന്റെ ട്രെയ്ലര് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ ആത്മാര്‍ഥ സുഹൃത്തായാണ് നിത്യ ചിത്രത്തിലെത്തുന്നത്. ഫുഡ് ഡെലിവറി ബോയ്യുടെ വേഷത്തിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്.
നാനേ വരുവേ എന്ന ചിത്രവും ധനുഷ് നായകനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ധനുഷിന്റെ സഹോദരന് സെല്‍വരാഘവനാണ്. സെല്‍വരാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Content Highlight: Dhanush starring Thiruchitrambalam geting positive reports after first show
