ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും കരുത്തുകാട്ടി ദേവ്ദത്ത് പടിക്കല്‍. സായ് സുദര്‍ശന് പരിക്കേറ്റ സാഹചര്യത്തില്‍ ടീമിലെത്തിയ താരം സെഞ്ച്വറിയുമായി തിളങ്ങിയാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ലങ്കന്‍ മണ്ണിലെ മൂന്നാമത് മാത്രം ഇന്നിങ്‌സില്‍ രണ്ടാം സെഞ്ച്വറിയുമായാണ് ദേവ്ദത്ത് കയ്യടികളേറ്റുവാങ്ങിയത്. ശ്രീലങ്കയ്ക്കതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒന്നിലധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത് ഇന്ത്യന്‍ താരമാകാനും ഇതോടെ ദേവ്ദത്ത് പടിക്കലിന് സാധിച്ചിരിക്കുകയാണ്.
Stumps: It is Stumps on Day 1 in Colombo and India are 300/5 from 85 overs.
Devdutt Padikkal scored another fine century, whereas Gill made 50.
Link: https://t.co/r9FgXSdsMf #TeamIndia | #SLvIND pic.twitter.com/OTuvZSUvjY
— BCCI (@BCCI) August 23, 2026
സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗുമാണ് ഇത്തരത്തില്‍ രണ്ട് സെഞ്ച്വറി നേടിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
മൂന്നാം നമ്പറില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചുകൊണ്ടാണ് ദേവ് തന്റെ രണ്ടാം സെഞ്ച്വറിയും നേടിയത്. ഇതോടെ മൂന്നാം നമ്പറില്‍ ഒന്നിലധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും താരത്തിനായി.

ദേവ്ദത്ത് പടിക്കല്‍ . Photo: BCCI/x.com
ഇന്ത്യയ്ക്കായി മൂന്നാം നമ്പറില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍
(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
രാഹുല്‍ ദ്രാവിഡ് – 217 – 28
ചേതേശ്വര്‍ പൂജാര – 155 – 18
ഹൊഹീന്ദര്‍ അമര്‍നാഥ് – 66 8
ദിലീപ് വെങ്‌സര്‍ക്കാര്‍ – 74 – 8
വിനോദ് കാംബ്ലി – 16 – 4
വി.വി.എസ്. ലക്ഷ്മണ്‍ – 37 – 4
വിജയ് മഞ്ജരേക്കര്‍ – 16 – 3
സൗരവ് ഗാംഗുലി – 18 – 3
ശുഭ്മന്‍ ഗില്‍ – 30 – 3
സഞ്ജയ് മഞ്ജരേക്കര്‍ – 37 – 3
ദേവ്ദത്ത് പടിക്കല്‍ – 5 – 2*
പോളി ഉമ്രിഗര്‍ -36 – 2
💯 in Galle
And HUNDRED 💯 again in Colombo🫡
Incredible batting from Devdutt Padikkal 👏👏
Updates ▶️ https://t.co/r9FgXSdsMf#TeamIndia | #SLvIND pic.twitter.com/vH2hDLHAhZ
— BCCI (@BCCI) August 23, 2026
മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്.
45 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സും ആദ്യ ദിനം ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
Content Highlight: Devdutt Padikkal scores his second Test century at number three.
