അവന്‍ ഇന്ത്യയുടെ മാച്ച് വിന്നറാണ്: സൂപ്പര്‍താരത്തെക്കുറിച്ച് ദീപ് ദാസ് ഗുപ്ത
Cricket
അവന്‍ ഇന്ത്യയുടെ മാച്ച് വിന്നറാണ്: സൂപ്പര്‍താരത്തെക്കുറിച്ച് ദീപ് ദാസ് ഗുപ്ത
സുദേവ് എ
Friday, 7th August 2026, 1:50 pm

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ഇപ്പോള്‍ ഈ പരമ്പരക്ക് മുന്നോടിയായി വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ് ഗുപ്ത. ശ്രീലങ്കന്‍ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന താരമാണ് പന്തെന്നാണ് ദീപ് ദാസ് ഗുപ്ത പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ഈ പരമ്പരയില്‍ ഇന്ത്യക്ക് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. റിഷബ് പന്ത് ഒരു ക്രിക്കറ്റ് ഭ്രാന്തനാണ്. 24 മണിക്കൂറും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയും. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചതെല്ലാം ക്രിക്കറ്റിനെ കുറിച്ചായിരുന്നു. പുറത്ത് നിന്നും നോക്കുമ്പോള്‍ അദ്ദേഹം വ്യത്യസ്തനായി കാണപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഒരു മികച്ച താരമാണ്. ഇന്ത്യയുടെ മാച്ച് വിന്നറാണ് അദ്ദേഹം. ഇന്ത്യന്‍ ബാറ്റര്‍മാര്‍ വളരെയധികം പ്രതിരോധത്തില്‍ ആകാതിരിക്കുകയും എതിര്‍ ബൗളര്‍മാര്‍ക്ക് നേരെ പോരാട്ടം നടത്തുകയും ചെയ്യേണ്ടത് പ്രധാനപ്പെട്ടതാണ്,’ ദീപ് ദാസ് ഗുപ്ത പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെയുള്ള വണ്‍ ഓഫ് ടെസ്റ്റില്‍ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. അഫ്ഗാനെതിരെ 121 പന്തുകള്‍ നേരിട്ട് 81 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്സറുകളും ആറ് ഫോറുകളുമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോറുടെ ഇന്നിങ്‌സ്. ഈ പ്രകടനം ലങ്കക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

റിഷബ് പന്ത്. Photo: BCCI/x.com

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ഔഖിബ് നബി ധാര്‍.

 

Content Highlight: Deep das Gupta talks about Rishab Pant

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.