എഡിറ്റര്‍
എഡിറ്റര്‍
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 19th September 2017 8:04am

 

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്‌കറിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ടയിലെ ആന്റി എക്‌സ്‌റ്റോര്‍ഷന്‍ സെല്ലാണ് ഇക്ബാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എ.ഇ.സിയില്‍ ചേര്‍ന്ന മുന്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്ബാലിനെ അറസ്റ്റ് ചെയ്തത്.

പിടിച്ചുപറി കേസിലാണ് നിലവില്‍ ഇക്ബാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെങ്കിലും കൊലപാതകക്കേസടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇക്ബാലിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.


Also Read: ‘മേഖല യുദ്ധത്തിലേക്കോ’; ഉത്തര കൊറിയക്ക് മുകളില്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍


2003 ലാണ് ഇയാള്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. 2015 ല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായ ഇക്ബാല്‍ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാവൂദിന്റെ ഇളയ സഹോദരനാണ് ഇക്ബാല്‍ കാസ്‌കര്‍. പ്രമാദമായ സാറാ സഹാറാ കേസിലും ഇക്ബാല്‍ കുറ്റാരോപിതനായിരുന്നെങ്കിലും കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

Advertisement