2024 ടി-20 ലോകകപ്പ് അവസാനിച്ചതിനുശേഷം ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും തന്റെ ഭാവിയെക്കുറിച്ച് നിര്‍ണായകമായ ഒരു അപ്‌ഡേറ്റ് നടത്തിയിരിക്കുകയാണ് വാര്‍ണര്‍. 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കൊപ്പം കളിക്കാന്‍ തയ്യാറാണെന്നാണ് വാര്‍ണര്‍ പറഞ്ഞത്.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം വാര്‍ണര്‍ പുറത്തുവിട്ടത്. താന്‍ കുറച്ചുകാലം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കും എന്നും ഓസ്‌ട്രേലിയന്‍ ടീമില്‍ തെരഞ്ഞെടുത്താല്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ തയ്യാറാണെന്നുമാണ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.