അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ 2023 ഫുട്‌ബോളിലെ മികച്ച നിമിഷങ്ങള്‍ എന്തെല്ലാമാണെന്ന് പങ്കുവെച്ചിരിക്കുകയാണ്. റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 2023 റീകാപ്പ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി കഴിഞ്ഞു.
സൗദി വമ്പന്‍മാരായ അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന ആദ്യ ഗോള്‍ മുതല്‍ യൂറോ യോഗ്യത മത്സരങ്ങളില്‍ നേടിയ ഗോള്‍ വരെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘ഈ നിമിഷത്തിന് നന്ദി’ എന്നായിരുന്നു വീഡിയോക്ക് ഉണ്ടായിരുന്ന ക്യാപ്ഷന്‍.
2023ലെ അവസാന മത്സരത്തില്‍ അല്‍ താവൂണിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റൊണാള്‍ഡോയും കൂട്ടരും പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെച്ചത്. ആ മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോളും നേടിയിരുന്നു.
നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.
Content Highlight; Cristaino Ronaldo video viral in socail media.
