റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ യുവ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന് സര്‍പ്രൈസ് സമ്മാനം അയച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
2024 യൂറോ യോഗ്യത ലിച്ചന്‍സ്റ്റീനെതിരായ മത്സരത്തിന്റെ വിജയത്തിന് ശേഷമായിരുന്നു റൊണാള്‍ഡോ വിനിഷ്യസിന് സമ്മാനം അയച്ചത്. മത്സരത്തില്‍ റൊണാള്‍ഡോ അണിഞ്ഞ ജേഴ്സിയാണ് താരം വിനീഷ്യസിന് സമ്മാനമായി നല്‍കിയത്.
Cristiano Ronaldo gifted Vinícius Júnior his match-worn Portugal shirt from their recent match against Liechtenstein 🥹
From Real Madrid’s iconic No.7, to their current No.7. Real recognises real 🤝 🤍$STREAK pic.twitter.com/4F9amBkWPj
— Finesse ❤️memecoin (@Finesse55555) November 26, 2023
He succeeds him as a Real Madrid player. He succeeds him by wearing his shirt with the same number. He succeeds him by imitating his celebration when scoring a goal.
Cristiano Ronaldo gives Vinicius Junior the shirt he wore against Liechtenstein, a gift with symbolic dimensions,… pic.twitter.com/M4LLTTEAKq
— Ridha Ben yahiya (@RidhaYahiya) November 26, 2023
മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ ഒരു ഗോള്‍ നേടി മികച്ച പ്രകടനം നടത്തുകയും ചെയ്തു.
വിനിഷ്യസ് റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുകൂടാതെ നവംബര്‍ 12ന് ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ വലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡ് 5-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ഗോള്‍ നേടിയത് ബ്രസീലിയന്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ ശാന്തമായ (കാല്‍മ) സെലിബ്രേഷന് നടത്തിയിരുന്നു. ഇത് ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

റയല്‍ മാഡ്രിഡിനായി ഈ സീസണില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെക്കുന്നത്. 17 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളും നാല് ഗോളുകളും ആണ് വിനീഷ്യസ് ജൂനിയര്‍ നേടിയത്.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തുന്നത്. ഈ സീസണില്‍ അല്‍ നസറിനൊപ്പം 17 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോണോ 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
Content Highlight: Cristaino Ronaldo gifted match shirt to Vinicius junior.
