ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ സി.പി.ഐ.എം. ഗവര്‍ണര്‍ ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സി.പി.ഐ.എം ആരോപിച്ചു. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് സംഘപരിവാര്‍ ആഭിമുഖ്യമുളളവരെ നിയമിച്ചെന്നാണ് ആരോപണം.

സെനറ്റിലേക്കുള്ള രണ്ടു സി.പി.എം പ്രതിനിധികളെ ഒഴിവാക്കി പകരം ആര്‍.എസ്.എസ് ആഭിമുഖ്യമുള്ളവരെ ഗവര്‍ണര്‍ നിയമിച്ചു. ഷിജു ഖാനെയും അഡ്വ ജി. സുഗുണനേയുമാണ് ഒഴിവാക്കിയത്.

ഗവര്‍ണറുടെ ചുമതല രാഷ്ട്രീയതാല്‍പ്പര്യത്തിന് വിനിയോഗിച്ചെന്നും സര്‍വകലാശാല നല്‍കുന്ന പാനലില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം ലംഘിച്ചെന്നും സി.പി.ഐ.എം നേതൃത്വം കുറ്റപ്പെടുത്തി.