കേരളത്തില്‍ മുഖ്യ എതിരാളി സി.പി.ഐ.എമ്മെന്ന് ആര്‍.എസ്.എസ്
D' Election 2019
കേരളത്തില്‍ മുഖ്യ എതിരാളി സി.പി.ഐ.എമ്മെന്ന് ആര്‍.എസ്.എസ്
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 10:18 am

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യ എതിരാളി സി.പി.ഐ.എമ്മാണെന്ന് ആര്‍.എസ്.എസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ ശബരിമല വിഷയം മാത്രം ഉണ്ടാവുന്ന തരത്തിലേക്ക് പ്രചാരണം മുന്നോട്ടുകൊണ്ടുപോകണമെന്നും ആര്‍.എസ്.എസ് നേതൃത്വം നിര്‍ദേശിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടനാപരമായി ദുര്‍ബലമായ കോണ്‍ഗ്രസല്ല, കേരളത്തില്‍ ഭാവിയില്‍ വെല്ലുവിളിയാവുക സി.പി.ഐ.എമ്മാണെന്നുമാണ് വിലയിരുത്തല്‍.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചരാണായുധമാക്കരുതെന്ന് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും ബി.ജെ.പി നേതാക്കള്‍ പാലിക്കുന്നില്ല. ഇത് തുടരാന്‍ ബി.ജെ.പിയെ അനുവദിക്കുന്നതാണ് ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശവും.

പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്ക് കാര്യമായ മുന്നേറ്റമുണ്ടാകുമെന്നും ആര്‍.എസ്.എസ് അവകാശപ്പെട്ടു.

കെ.എം. മാണിയുടെ മരണത്തോടെ കോട്ടയം മണ്ഡലത്തിലുണ്ടായ സഹതാപതരംഗം പി.സി. തോമസിന് കിട്ടേണ്ട വോട്ട് നഷ്ടപ്പെടുത്തുമെന്നും ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തി.

WATCH THIS VIDEO: