എഡിറ്റര്‍
എഡിറ്റര്‍
ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.ഐ.എം പത്ത്‌ലക്ഷം രൂപ നല്‍കും
എഡിറ്റര്‍
Saturday 5th August 2017 5:14pm

 

ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ ട്രെയിനില്‍ വെച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് സി.പി.ഐ.എം പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ഇത് സംബദ്ധിച്ച് തീരുമാനമുണ്ടായത്.
ജുനൈദിന്റെ കുടുബം കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജുനൈദിന്റെ മാതാപിതാക്കളായ ഷാഹിറക്കും, ജലാലുദ്ദിനും പുറമെ സഹോദരന്മാരയ ഷാഖിറും, ഹാഷിമും മറ്റു ബന്ധുക്കളും കൂടെയുണ്ടായിരുന്നു.


Also Read ആനയെ പള്ളിയില്‍ മാമോദിസ മുക്കി; വെള്ളം തളിച്ചതെന്ന് സഭയുടെ വിശദീകരണം


രാജ്യത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ പൗരന്മാരും ജുനൈദിന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്നും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി അന്ന് ഉറപ്പുനല്‍കിയിരുന്നു. കൂടാതെ ജുനൈദിന്റെ കുടുംബം ആരംഭിച്ച പഠനശാലയുടെ നിര്‍മാണത്തിനുവേണ്ട സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ചെറിയ പെരുന്നാളിന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനായി പോയ ജുനൈദിനെയും സഹോദരനെയും ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ട്രെയിനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഹേദരന്റെ മടിയില്‍ കിടന്ന് ജുനൈദ് മരിക്കുകയായിരുന്നു.

Advertisement