ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കൊറോണയെ തുരത്താന്‍ വിചിത്ര പരിപാടിയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കൊറോണ വൈറസ് പടരുന്നതിനെതിനെതിരെ മുദ്രാവാക്യം വിളിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി.
ഗോ കൊറോണ, ഗോ എന്ന മുദ്രാവാക്യം വിളിച്ചാണ് രാംദാസ് അത്തേവാല പരിപാടി നടത്തിയത്. ചൈനീസ് കൗണ്‍സില്‍ ജനറല്‍ താങ് ഗുവാചിയും ഇതില്‍ പങ്കെടുത്തു. ഇന്ത്യഗേറ്റിനു സമീപത്തു വെച്ച് കൊറോണ വ്യാപനത്തിനെതിരെ നടന്ന പ്രാര്‍ത്ഥനവേളയിലാണ് കേന്ദ്രമന്ത്രിയുടെ പരിപാടി. ഫെബ്രുവരി 20 നാണ് ഈ പരിപാടി നടന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാംദാസ് അത്തെവാലെയുടെ പ്രതിഷേധ പരിപാടിയുടെ വീഡിയോ അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോയില്‍ ചുറ്റും പ്ലക്കാര്‍ഡുകളുമായി കുറച്ചു പേരെ കാണാം.
വീഡിയോ വന്നതിനു പിന്നാലെ നിരവധി ട്രോളുകളാണ് കേന്ദ്രമന്ത്രിക്കെതിരെ വരുന്നത്. കൊറോണ വൈറസിന് ഇംഗ്ലീഷ് അറിയുമോ എന്നാണ് ചിവര്‍ പരിഹാസരൂപേണ ചോദിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസ് വ്യാപനം തടയാനായി ജനങ്ങള്‍ കഴിവതും പൊതുജനപരിപാടികളില്‍ നിന്നും മാറി നില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുള്ളപ്പോഴാണ് കേന്ദ്രമന്ത്രി ആളുകളെ വിളിച്ചു കൂട്ടി കൊറോണയ്‌ക്കെതിരെ പ്രതിഷേധം നടത്തിയത്.
