നവജാത ശിശു മരിച്ച സംഭവം: കേസെടുക്കാനുള്ള ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th June 2026, 6:50 pm
കൊച്ചി: പത്ത് ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തില്‍ കൊച്ചി പത്തടിപ്പാലം കിന്‍ഡര്‍ ആശുപത്രിയ്ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആശുപത്രി അധികൃതര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
എറണാകുളം ചളിക്കവട്ടം സ്വദേശികളായ റൊമാരിയോ- അലീന ദമ്പതികളുടെ പത്ത് ദിവസം പ്രായമായ കുഞ്ഞായിരുന്നു മരിച്ച സംഭവത്തിലായിരുന്നു ബാലാവകാശ കമ്മീഷന്റെ നടപടി. ഇവരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി കേസെടുക്കാനുള്ള നിര്‍ദേശം താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
Content Highlight: High Court Order on Child Rights Commission Direction
