തിരുവന്തപുരം: ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 55 സ്ഥാനാര്‍ത്ഥികളുമായാണ് കോണ്‍ഗ്രസ് പട്ടിക പുറത്ത് വിട്ടത്. കണ്ണൂര്‍, പെരുമ്പാവൂര്‍, തൃപ്പുണ്ണിത്തുറ എന്നീ മണ്ഡലങ്ങള്‍ ഒഴികെയാണ് കോണ്‍ഗ്രസ് പട്ടിക പുറത്ത് വിട്ടത്. കഴിഞ്ഞ തവണ മത്സരിച്ചവരില്‍ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണയും മത്സരിക്കും.
പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്റെ പേര് തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു.