ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. നല്ല കാര്യങ്ങള്‍ ഭാവിയില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിച്ചിട്ടുണ്ട്. 99 ശതമാനമല്ല, 100 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ആരാണോ ഈ പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുന്നത്, കോണ്‍ഗ്രസ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍, പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ളവര്‍, അവര്‍ക്കെല്ലാവര്‍ക്കും കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെയാണ് ആവശ്യമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ആവശ്യം രാഹുല്‍ ഗാന്ധിയായത് കൊണ്ട് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നയങ്ങളെയും ചൂണ്ടിക്കാട്ടുകയും ചോദ്യം ചെയ്യാനുള്ള ധൈര്യം രാഹുല്‍ ഗാന്ധി കാണിച്ചിട്ടുണ്ട് എന്നത് കൊണ്ടാണെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ തിരികെ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ