[]കോട്ടയം: എം.ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന തന്നെ നീക്കാന്‍ ശ്രമമെന്ന് വി.സി. ഡോ.എ.വി.ജോര്‍ജ്ജ്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നും വി.സി. ആരോപിച്ചു.[]
വി.സിയായി ചാര്‍ജ്ജെടുത്ത അന്ന് തുടങ്ങിയതാണ് ഇത്തരം നീക്കങ്ങളെന്നും എന്നാല്‍ ഈ ശ്രമത്തിന്റെ പേരില്‍ താന്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത നിന്ന് ഇറങ്ങിപ്പോകില്ലെന്നും വി.സി. പറഞ്ഞു.
സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് സര്‍വ്വകലാശാലയോട് സ്വീകരിക്കുന്നത്. എം.ജിയേടും കേരളയോടും രണ്ട് സമീപനമാണ് സര്‍ക്കാരിനുള്ളത്. സര്‍വ്വകലാശാലയുടെ ഗ്രാന്റ് തടഞ്ഞതായി അറിയിപ്പ് ലഭിച്ചിട്ടില്ല.
സര്‍വ്വകലാശാലക്ക് ഗ്രാന്റ് നിഷേധിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഉന്നതവിദ്യഭ്യാസ വകുപ്പ അഡീഷണല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും വി.സി. പറഞ്ഞു.
സര്‍ക്കാര്‍ ഗ്രാന്റ് എല്ലാ സര്‍വ്വകലാശാലകള്‍ക്കും ഒരു പോലെയാകണമെന്നും രണ്ട് മാസത്തിനകം ഗ്രാന്റ് ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വി.സി. വ്യക്തമാക്കി.
സര്‍ക്കാന്‍ ഗ്രാന്റ് നല്‍കാത്തതിനാല്‍ സര്‍വ്വകലാശാലയില്‍ ജീവനക്കാരുടെ ശബളം മുടങ്ങിയതായി റിപ്പോര്‍ട്ടുകല്‍ പുറത്ത് വന്നിരുന്നു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതിനാലാണ് ഗ്രാന്റ് തടഞ്ഞത്.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ 56 തസ്തികകള്‍ തുടങ്ങിയിരുന്നു. ഈ തസ്തികകള്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ ഗ്രാന്റ് നല്‍കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.എന്നാല്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചതില്‍ അപാകതയില്ലെന്നും നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് വി.സിയുടെ നിലപാട്.
