തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ സംഘര്‍ഷം. സഭയ്ക്കു മുന്നില്‍ കുത്തിയിരുന്ന പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡ് സഭയ്ക്കുള്ളിലെത്തി തടയുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ കയ്യേറ്റമുണ്ടായി.

സ്പീക്കറുടെ ഡയസിനു സമീപമുള്ള വാതിലിനു മുന്നില്‍ കുത്തിയിരുന്ന എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡ് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എം.എല്‍.എമാര്‍ അതിനു തയ്യാറായില്ല. ഇതേത്തുടര്‍ന്ന് വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ചു. പ്രതിപക്ഷ എം.എല്‍.എമാരും ബലപ്രയോഗിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.