വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ചിത്രമാണ് ഓപ്പന്‍ഹൈമര്‍.
ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ കഥയാണ് പുതിയ ചിത്രത്തില്‍ നോളന്‍ പറയുന്നത്.
രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകയാണ് ഷൂട്ടിംഗ് വിവരങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഇക്കാര്യം പങ്കുവെച്ചത്.
