തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്വകാര്യ ഹെലിക്കോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷകള്‍ നിരസിച്ച് പൊലീസ് ആസ്ഥാനം.
ഹെലികോപ്റ്റര്‍ പൊലീസിന്റെ രഹസ്യാത്മക വിഭാഗകവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നുമാണ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജീവ് വാഴക്കാല സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി.
ഹെലികോപ്റ്റര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും എയര്‍ ആംബുലന്‍സ് എന്ന രീതിയില്‍ എത്ര തവണയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നതടക്കമുള്ള ഏഴ് ചോദ്യങ്ങളായിരുന്നു ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അപേക്ഷ തള്ളിക്കൊണ്ട് പൊലീസിന്റെ രഹസ്യാത്മക വിഭാഗവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതിനാല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു പൊലീസ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ തന്റെ യാത്രയ്ക്ക് വേണ്ടി ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും പോയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചിയിലുള്ള നിക്ഷേപകരെ കാണാനായിരുന്നു താന്‍ കൊച്ചയില്‍ പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ അത് സ്വയം തിരുത്തി കൊച്ചിയില്‍ പോയത് കെണ്ടാണ് നിക്ഷേപകരെ കണ്ടതെന്ന് അദ്ദേഹം തന്നെ പറയുകയും ചെയ്തിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്ക് കാരണമായി. പിന്നാലെയാണ് വിവരാവകാശ അപേക്ഷ നിരസിച്ച് കൊണ്ടുള്ള പൊലീസിന്റെ പുതിയ നടപടി.
Content Highlight: Chief Minister’s controversial helicopter journey: Police state the matter is confidential and details cannot be disclosed.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.