കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമ വലിയ രീതിയില്‍ ആഘോഷിച്ച സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. 2021ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിദംബരം 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ തന്റെ പേര് ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നടക്കം അറുപത് കോടിയിലധികം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ മഞ്ഞുമ്മലിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ് ആണ് സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി നല്‍കിയത്. എങ്കിലും സംവിധായകന്റെതായി പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രമാണ് ജാന്‍.എ.മന്‍.
ബേസില്‍ ജോസഫ്, ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി ഒട്ടനവധി പേര്‍ അണിനിരന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ച് സംവിധായകന്‍ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ ടെന്‍ഷന്‍ ക്രിയേറ്റ് ചെയ്യുന്നതില്‍ അഭിനേതാക്കള്‍ക്കുള്ള പങ്കിനെ കുറിച്ചാണ് സംവിധായകന്‍ സംസാരിച്ചത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ജാന്‍.എ.മന്‍ ക്ലൈമാക്‌സില്‍ എല്ലാവിധ ചേരുവകളും ഉണ്ട്. ഒരു ഗ്രാന്‍ഡ് റിവീലുണ്ട്, ആ വീടുകള്‍ തമ്മിലുള്ള കണക്ഷന്‍ പറയുന്നുണ്ട്. ഒരു പ്രണയഥയാണെങ്കിലും അതില്‍ ഴോണര്‍ ഷിഫ്റ്റ് നടക്കുന്നുണ്ട്. അവസാനം എന്തിനാണ് അവര്‍ വഴക്കുണ്ടാക്കുന്നുണ്ട് എന്ന ചോദ്യവും അതില്‍ വരുന്നുണ്ട്. ജാന്‍.എ.മന്‍ എവിടെയും തീരാം എവിടെയും അടിപൊട്ടാം. ആ രീതിയിലാണ് അത് എഴുതിയിരിക്കുന്നത്.
ക്ലൈമാക്‌സ് വരെ ഗണപതിയും ലാലു അങ്കിളും ബാലുവും എല്ലാവരും ചേര്‍ന്ന് പെര്‍ഫോം ചെയ്ത് ഉണ്ടാക്കിയെടുത്ത ചിത്രമാണത്. ഭയങ്കര വെര്‍ബല്‍ ആണ് ചിത്രം. ഡയലോഗിനെല്ലാം വലിയ റോളുണ്ട്. വീടുകള്‍ മാറുമ്പോഴും ചെയ്യുമ്പോഴും ഈ ഴോണര്‍ ഷിഫ്റ്റ് നടക്കുന്നുണ്ട്. ഒരു സ്ഥലത്ത് മരണമാണെങ്കില്‍ ഒരു സ്ഥലത്ത് ബര്‍ത് ഡേ ആണ്. മരണ വീട് നമ്മള്‍ േ്രഗ ആന്‍ഡ് ബ്ലൂവിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. അതേസമയം മറുവശത്ത് ഓറഞ്ചും പിങ്കുമാണ് ഉപയോഗിച്ചിരിക്കുന്നത്,’ ചിദംബരം പറഞ്ഞു.
Content Highlight: Chidmbaram talks about Climax of Jan.E.Man Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.